BJP may take action against sreedharan pillai
ശബരിമല സുവര്‍ണാവസരമാക്കി കേരളത്തില്‍ താമര വിരിയിക്കാമെന്ന പ്രതീക്ഷയിലായിരുന്നു ഇത്തവണ ബിജെപി. എന്നാല്‍ പ്രതീക്ഷിച്ച മുന്നേറ്റം കാഴ്ചവെയ്ക്കാന്‍ ബിജെപിക്ക് സാധിച്ചില്ല. ശബരിമലയോടെ ഹിന്ദുവോട്ടുകള്‍ ഏകീകരിക്കുമെന്ന ബിജെപിയുടെ പ്രതീക്ഷ അസ്ഥാനത്തായി. ഏറ്റവും കൂടുതല്‍ പ്രതീക്ഷ പുലര്‍ത്തിയിരുന്ന തിരുവനന്തപുരത്തും പത്തനംതുട്ടയിലും ഏറെ പിന്നിലായി.